thrissur local

നിയമലംഘനം; ബഹുനില കെട്ടിട നിര്‍മാണത്തിനെതിരേ നഗരസഭ

ഗുരുവായൂര്‍: ദൂരപരിധി പാലിക്കാതെ അനധികൃത നിര്‍മാണം നടത്തിവരുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കി. നടപടി നാട്ടുക്കാരുടെ പരാതിയെ തുടര്‍ന്ന്.
ഗുരുവായൂര്‍ നഗരസഭയിലെ 19-ാം വാര്‍ഡില്‍ കാരക്കാട് പഴയ സ്‌ക്കൂളിന് സമീപത്ത് നിര്‍മാണം നടന്നുവരുന്ന ഫഌറ്റ് സമുച്ചയത്തിന്റെ നിര്‍മാണം നിര്‍ത്തിവെക്കുന്നതിനാണ് നഗരസഭ സെക്രട്ടറി നോട്ടിസ് നല്‍കിയത്. കെട്ടിട നിര്‍മാണ നിയമം ലംഘിച്ച് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് നിര്‍മിച്ചുവരുന്നത്.
ആവശ്യമായ ദൂരപരിധി പാലിക്കാതെ നടത്തിവരുന്ന നിര്‍മാണം ആഴ്ചകള്‍ക്ക് മുമ്പ് സമീപവാസികള്‍ നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥ സ്ഥലത്തെത്തി പരിശോധനയും നടത്തി. വേണ്ടത്ര ദൂരം ടാങ്ക് നിര്‍മാണത്തിന് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടം നിര്‍മിക്കുന്ന സ്ഥാപനത്തോട് പ്ലാനും മറ്റു രേഖകളുമായി നഗരസഭ ഓഫിസില്‍ ഹാജരാക്കുവാന്‍ നിര്‍ദേശവും നല്‍കിയാണ് ഉദ്യോഗസ്ഥ മടങ്ങിയിരുന്നത്. തുടര്‍ന്നാണ് സ്ഥലമുടമ ചുറ്റുഭാഗവും മറച്ചശേഷം റോഡിലേക്ക് സ്ഥലം കൈയേറി മതില്‍ നിര്‍മാണം തുടങ്ങിയത്.
സെപ്റ്റിക് ടാങ്കില്‍ നിന്നും ആവശ്യമായ ദൂരം മാറ്റി പൊതുസ്ഥലം കൈയേറിയാണ് മതില്‍ നിര്‍മാണം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുക്കാര്‍ ഒപ്പിട്ട് തയ്യാറാക്കിയ ഭീമഹര്‍ജി നഗരസഭ ചെയര്‍പേഴ്‌സണും, സെക്രട്ടറിയ്ക്കും ന ല്‍കുകയായിരുന്നു. നാട്ടുക്കാരുടെ പരാതിയെ തുടര്‍ന്ന് ഉടന്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സണും സെക്രട്ടറിയും എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അനധികൃത നിര്‍മാണവും പൊതുകാനയ്ക്ക് സമീപം സെപ്റ്റിക് ടാങ്ക് നിര്‍മാണവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഉചിതമായ നടപടികള്‍ നഗരസഭ സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്ര. പി കെ ശാന്തകുമാരി പറഞ്ഞു.
Next Story

RELATED STORIES

Share it