നിയമപോരാട്ടത്തിന്റെ കഥയുമായി പുസ്തകം

ന്യൂഡല്‍ഹി: 1991 ഫെബ്രുവരി 23ന് രാത്രിയാണ് കശ്മീര്‍ കുപ്‌വാര ജില്ലയിലെ കുനാന്‍, പോഷ്‌പോര ഗ്രാമങ്ങളില്‍ രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ റെയ്ഡിനായി എത്തുന്നത്. ഒരു പുരുഷനെയും പെണ്‍കുട്ടിയെയും സൈനികര്‍ ഇരുളിലൂടെ തൊട്ടടുത്ത വയലിലേക്ക് വലിച്ചുകൊണ്ടുപോവുന്നത് കണ്ടവരുണ്ട്. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സൈനികര്‍ പ്രായപൂര്‍ത്തിയാ വാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അന്ന് രാത്രി 34 പെണ്‍കുട്ടികളാണ് അവിടെ ബലാത്സംഗം ചെയ്യപ്പെട്ടത്.
ഈ സംഭവത്തില്‍ വര്‍ഷങ്ങ ള്‍ക്കു ശേഷം കശ്മീരിലെ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ നിയമപോരാട്ടത്തിന്റെ കഥപറയുകയാണ് ഡു യു റിമംബര്‍ കുനാന്‍, പോ ഷ്‌പോര എന്ന പുസ്തകം. നി യമപോരാട്ടം നടത്തിയ അഞ്ചു കശ്മീരി യുവതികള്‍ ചേര്‍ന്നെഴുതിയ പുസ്തകം ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പുറത്തിറക്കി.
കശ്മീരിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ജമ്മുകശ്മീര്‍ കൊളീഷന്‍ ഓഫ് സിവില്‍ സൊസൈറ്റി വോളന്റിയര്‍മാരായ സംറീന്‍ മുഷ്താഖ്, ഇഫ്‌റാ ഭട്ട്, എസ്സാര്‍ ബതൂല്‍, നതാഷ മന്‍സൂര്‍, മുനാസ റാഷിദ് എന്നിവരാണ് പുസ്തകം എഴുതിയത്. പോലിസ് കേസെടുക്കാ ന്‍ തയ്യാറാവാതിരുന്ന സംഭവത്തില്‍ ബലാത്സംഗത്തിന്റെ ഉത്തരവാദിത്തം സൈന്യം നിഷേധിച്ചുവരുകയായിരുന്നു. കാര്യ മായ ഫലമൊന്നുമുണ്ടായില്ലെങ്കിലും ഗ്രാമവാസികളും നിയമപോരാട്ടം തുടര്‍ന്നു. അതിക്രമത്തിനിരയായ 34 പേര്‍ക്കും 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2012ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 2013ല്‍ കേസ് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അഞ്ചു എഴുത്തുകാര്‍ ഉള്‍പ്പടെ 50 സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസില്‍ വീണ്ടുമൊരു ചലനമുണ്ടാവുന്നത്. ഹൈക്കോടതി ഹ രജി ഫയലില്‍ സ്വീകരിച്ചു.
നിയമപോരാട്ടം തുടരുന്നതിനിടെ കേസിലെ ഇരകളായ അഞ്ചു പേര്‍ മരിച്ചു. ദൃക്‌സാക്ഷികളുടെ വിവരണങ്ങള്‍, കേസിന്റെ വിശദാംശങ്ങള്‍, രേഖകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്.
എഴുത്തുകാര്‍ അഞ്ചുപേരും സംഭവം നടക്കുന്നതിന് തൊട്ടുമുമ്പോ അതിന് ശേഷമോ ജനിച്ചവരാണ്. കുനാന്‍, പോഷ്‌പോരയിലെ ആ രാത്രി, ലൈഫ് ഇന്‍ കുനാന്‍, പോഷ്‌പോര, അന്വേ ഷണം, ഓര്‍മകള്‍ തുടങ്ങിയവയാണ് പുസ്തകത്തിലെ അധ്യായങ്ങള്‍.
Next Story

RELATED STORIES

Share it