നിയമനം സുപ്രിംകോടതി വിധിക്ക് ശേഷം: കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മൂന്ന് വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം സുപ്രിംകോടതി ഉത്തരവിനു ശേഷം മാത്രമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് വിധി വരാനുള്ളത്. ജനുവരി നാലിനാണ് കോടതി ഹരജി പരിഗണിക്കുന്നത്.
ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും പത്ത് കമ്മീഷണര്‍മാരുമാണ് കമ്മീഷനിലുണ്ടാവുക. വിവരാവകാശ കമ്മീഷണര്‍മാരില്‍ ഏഴുപേരുടെ നിയമനം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായത്. ബസന്ത്, ബേഠ്, യശോവര്‍ധന്‍ ആസാദ്, ശരത് സര്‍ദാര്‍, മഞ്ജുള പരശേര്‍, എംഎ ഖാന്‍ യൂസുഫി, മദാഭൂഷണം ശ്രീധര്‍ ആചാര്യലു, സുവീര്‍ ദാര്‍ഗന്‍ എന്നിവരാണ് നിയമിതരായ വിവരാവകാശ കമ്മീഷണര്‍മാര്‍.
കമ്മീഷനിലെ തസ്തികയില്‍ നിയമനത്തിനായി 2014ല്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നു. ഇതില്‍ നിന്നുള്ള അപേക്ഷകള്‍ വച്ച് തസ്തികകള്‍ നികത്താതെ ഈ വര്‍ഷം വീണ്ടും പരസ്യം നല്‍കി.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കമ്മീഷന് രണ്ടു തവണ തലവനുണ്ടായിരുന്നില്ല. കേന്ദ്ര വിവരാവകാശ കമ്മീഷണറെയും കമ്മീഷണര്‍മാരെയും ആറാഴ്ചക്കകം നിയമിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നവംബര്‍ ആറിനാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. ഇതിനെതിരേയാണ് കേന്ദ്രം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it