Kottayam Local

നിയമതടസ്സം നീങ്ങി; കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണം തുടരാന്‍ കോടതി ഉത്തരവ്

കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്ക് രൂക്ഷമായ കാഞ്ഞിരപ്പള്ളി ടൗണില്‍ 10 വര്‍ഷമായി തുടരുന്ന നിയമ പോരാട്ടത്തിനൊടുവില്‍ ബൈപാസ് നിര്‍മാണം ആരംഭിക്കാന്‍ കോടതി ഉത്തരവ് നില്‍കിയതായി ഡോ. എന്‍ ജയരാജ് എംഎല്‍എ. 10 വര്‍ഷം മുമ്പ് ബൈപാസിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ ആദ്യം തയ്യാറായി. പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഇതു നിര്‍ത്തലാക്കി. വീണ്ടും കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതോടെ സ്വകാര്യ വ്യക്തികള്‍ കോടതിയില്‍ നിന്ന് സറ്റേ വാങ്ങി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എ ഭൂമി ഏറ്റെടുക്കലിന്റെ നടപടികള്‍ പാലിക്കാതെ ബൈപാസ് നിര്‍മിക്കാനൊരുങ്ങിയതാണ് കേസ് കോടതിയിലായി നിര്‍മാണം നിലച്ചത്.
2007ല്‍ മൂന്നു കോടി രൂപ അനുവദിച്ച ബൈപാസിനായി പിന്നീട് ഏഴുകോടി അനുവദിച്ചിരുന്നു. ബൈപാസ് വിഷയം നിയമസഭയില്‍ ഡോ. എന്‍ ജയരാജ് എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തി. നിരന്തരമായ ഇടപെടലിലൂടെയാണു കോടതി ഉത്തരവ് വന്നത്. ഒരു മാസം മുമ്പ് കൂടിയ മന്ത്രിസഭാ യോഗത്തില്‍ ബൈപാസിന് ആവശ്യമായ 308.3 ആര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ കലക്ടര്‍ക്ക് നല്‍കി. 2016 ജനുവരി ആറിലെ ഉത്തരവ് പ്രകാരം ഈ ആഴ്ച തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമെന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബൈപാസ് നിര്‍മാണം ആരംഭിക്കുന്നതോടെ ഒരു നിയമ തടസ്സങ്ങളും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഏടുത്താണ് കോടതി ഉത്തരവ് പ്രകാരം ബൈപാസിനുള്ള ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it