നിയന്ത്രണം ലംഘിച്ച ബിജെപി എംപിയെ തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗതാഗത നിയന്ത്രണം ലംഘിച്ച് തന്റെ ഇരട്ട നമ്പര്‍ കാര്‍ നിരത്തിലിറക്കിയ ബിജെപി നേതാവിന്റെ കാര്‍ പോലിസ് തടഞ്ഞു. ബിജെപി എംപി സത്യപാല്‍ സിങിന്റെ കാറാണ് തടഞ്ഞത്. ഡല്‍ഹിയില്‍ ഇരട്ടനമ്പര്‍ ഇറക്കുന്നതിന് ഇന്നലെ വിലക്കായിരുന്നു. ഇന്ത്യാ ഗേറ്റിനടുത്തുവച്ചാണ് സിങിനെ പോലിസ് തടഞ്ഞത്.

മുന്‍ മുംബൈ പോലിസ് കമ്മീഷണറാണ് സത്യപാല്‍ സിങ്. ബാഗ്‌വത് നിയോജകമണ്ഡലത്തില്‍നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഗതാഗത നിയന്ത്രണങ്ങളടങ്ങിയ ലഘുലേഖ ഡല്‍ഹി പോലിസ് സിങിനു നല്‍കി. അതേസമയം, പുതിയ ഗതാഗതനിയന്ത്രണം ലംഘിച്ച മറ്റൊരാള്‍ക്ക് 2,000 രൂപ പിഴയിട്ടു. തനിക്ക് ഓഫിസിലേക്കു പോവാന്‍ മറ്റു വഴിയില്ലാത്തതിനാലാണ് ഇരട്ടയക്ക വാഹനം ഓടിച്ചതെന്ന് അയാള്‍ പോലിസിനോടു പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലെ ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നു 33 മിനിറ്റിനകമാണ് ഇയാളുടെ വാഹനം നിയമം ലംഘിച്ചത്.
Next Story

RELATED STORIES

Share it