palakkad local

നിയന്ത്രണംവിട്ട ബസ് മതിലും ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു

ആനക്കര: കുമ്പിടിയില്‍ നിയന്ത്രണം വിട്ട ബസ് മതില്‍ തകര്‍ത്ത ശേഷം വീട്ട് മുറ്റത്തെ ഷെഡ്ഡില്‍ കിടിന്നിരുന്ന ഓട്ടോറിക്ഷ, ബൈക്ക് എന്നിവ തകര്‍ത്തു. ഇന്നലെ രാവിലെയാണ് സംഭവം. പെരുമ്പലം ഭാഗത്ത് നിന്ന് കുമ്പിടിയിലേക്ക് വരികയായിരുന്ന ബസ്സാണ് പെരുമ്പലം ആലിന്‍ ചോടിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.
കല്ലുമുറിക്കല്‍ ഹൈദര്‍ (മുത്തന്‍ )വീടിന്റെ മതിലും ഓട്ടോറിക്ഷയും ബൈക്കുമാണ് തകര്‍ത്തത്. ബുധനാഴ്ച്ച രാവിലെ കുമ്പിടിയില്‍ നിന്ന് എടപ്പാളിലേക്ക് ട്രിപ്പ് എടുക്കാന്‍ വരുന്ന ബസ്സാണ് അപകടത്തിന് കാരണമായത്. വീടിന്റെ മതില്‍ തകര്‍ത്തശേഷം വീടിന്റെ ഷെഡ്ഡില്‍ കിടന്നിരുന്ന ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും ഇടിയുടെ അഘാതത്തില്‍ തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ട്ടമുണ്ട്.
Next Story

RELATED STORIES

Share it