malappuram local

നിയന്ത്രണംവിട്ട ബസ് പള്ളിയുടെ കവാടത്തില്‍ ഇടിച്ച് മറിഞ്ഞു

പെരിന്തല്‍മണ്ണ: ദേശീയപാത 213 പാലക്കാട്-കോഴിക്കോട് റൂട്ടില്‍ അരിപ്രയില്‍ നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് എതിരേ വന്ന കാറിലിടിച്ച് റോഡരികിലെ വേളൂര്‍ ജുമാമസ്ജിന്റെ പ്രവേശന കവാടത്തില്‍ ഇടിച്ച് മറിഞ്ഞു. ഡ്രൈവര്‍ അടയ്ക്കം 30 പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ക്ലാസിക് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ നാല് മണിക്കൂര്‍ സ്തംഭിച്ചു. മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരേ വന്ന കാറിലിടിച്ച ബസ് റോഡരികിലെ നിര്‍മാണത്തിലിരുന്ന അരിപ്ര വേളൂര്‍ ജുമാമസ്ജിദിന്റെ ഗേറ്റിനോടനുബന്ധിച്ചുള്ള മിനാരത്തിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. 10 മീറ്ററിലധികം ഉയരമുള്ള രണ്ട് കോണ്‍ക്രീറ്റ് മിനാരങ്ങള്‍ ബസ്സിനുമേലേക്ക് പതിച്ചു.
കോണ്‍ക്രീറ്റ് ഭീമും, സ്ലാബും ബസ്സിന്റെ മുകളില്‍ അമര്‍ന്നതോടെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസ്സിനടിയില്‍ കുടുങ്ങി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലിസും അഗ്നിശമനസേന പ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും മൂന്ന് മണിക്കൂര്‍ സമയം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പരിശ്രമം നടത്തിയാണ് ഡ്രൈവര്‍ അനൂപ് (35) അടക്കമുള്ള യാത്രക്കാരെ പുറത്തെടുത്തത്. ബസ്സിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ അന്യ സംസ്ഥാനക്കാരാണ് ഏറെയും. അപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലുള്ളവര്‍: ബസ് ഡൈവര്‍ അനൂപ് (35), സുരേഷ് ബാബു (35), തെക്കേ വീട്ടില്‍ സിറാജുദ്ദീന്‍ (28), വടകര കൂര്‍ക്കാശാലില്‍ കലാം(50), ബംഗാള്‍ സ്വദേശി കൃഷ്ണന്‍ (53), നേര്‍ത്താകുണ്ടില്‍ പടിഞ്ഞാറ്റുമുറി കാര്‍ത്തിക് (25), രവി വെങ്കിട് (28), തൃച്ചി മുഹമ്മദ് റഷീദ് (22), കോലോതൊടി പുഴക്കാട്ടിരി മുഹമ്മദ് ഇര്‍ഷാദ് (24), കോലോതൊടി ശങ്കരന്‍(36), മലപ്പുറം പെരുമാള്‍ (50), പെരിന്തല്‍മണ്ണ ഗൗതം (20), മലപ്പുറം തങ്കമലര്‍ (42), തമിഴ്‌നാട് ശങ്കര്‍ (36), തമിഴ്‌നാട് രഘു (23), മലപ്പുറം വിസ്മയ(14) എന്നിവരും പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചട്ടിപ്പറമ്പ് കല്യാണി വീട്ടില്‍ അബ്ദുല്‍ മജീദ്(58), വളപുരം ചെറുവളത്തൂര്‍ അബ്ദുല്‍ റഊഫ് (28), പെരിന്തല്‍മണ്ണ ഇയാന്‍ (4), ദീപ (23), മുണ്ടുപറമ്പ് മാധവന്‍ വീട്ടില്‍ അനിത(52), തിരൂര്‍ക്കാട് കിണറ്റിങ്ങല്‍ ഉമ്മര്‍ (45), പൂളമണ്ണ കല്ലിടുമ്മന്‍ ഗിരീഷ് കുമാര്‍ (40), കുന്നന്തോട് യു ചിന്ന(55), അരിപ്ര മഞ്ചക്കരി ഹംസ നിയാസ്(4), വളപുരം കൊളക്കാടന്‍ ജാഫര്‍ (25), അരിപ്ര ഫിദമറിയ(14), തിരൂര്‍ക്കാട് പുന്നക്കാരന്‍ ഉമ്മര്‍ (46), ആനന്ദ്(35). ഇതില്‍ ബസ് ഡ്രൈവര്‍ അനൂപ് (35), ഹംസ നിയാസ്, റഊഫ്, സുരേഷ്, ആനന്ദ് എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപകട കാരണം മല്‍സര ഓട്ടവും അമിത വേഗവും
പെരിന്തല്‍മണ്ണ: അരിപ്രയിലുണ്ടായ അപകടത്തിന് കാരണം ബസ്സിന്റെ മല്‍സര ഓട്ടവും അശ്രദ്ധമായ ഡ്രൈവിങുമാണെന്ന് ആര്‍ടിഒ അറിയിച്ചു. ഇതേ തുടര്‍ന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യാനും തീരുമാനിച്ചു. ബസ്സപകടത്തെ തുടര്‍ന്ന് ജോയിന്റ് റിജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സി വി എം ഷരീഫ് വാഹനങ്ങള്‍ പരിശോധിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കി. കെഎല്‍53 ഡി 4616 നമ്പര്‍ ബസ്സിലെ ഡ്രൈവര്‍ മറ്റൊരു സ്വകാര്യ ബസ്സുമായി മല്‍സരിച്ചാണ് ഓടിയിരുന്നത്. അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവുമാണ് അപകടത്തിന് കാരണമായത്. ഈ ബസ് മറ്റൊരു കാറുമായി (കെഎല്‍ 10 എജി 3586) ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. അമിതവേഗത്തിലോടുന്ന ബസ്സുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാനും എല്ലാ ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും ആര്‍ടിഒ കര്‍ശന നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it