Kottayam Local

നിയന്ത്രണംവിട്ട ബസ് തിട്ടയിലിടിച്ച് നാലു പേര്‍ക്ക് പരിക്ക്

ഈരാററുപേട്ട: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.30ന് പാതാമ്പുഴ കുഴിമ്പള്ളിയ്ക്കു സമീപമാണ് അപകടം.
എരുമേലിയില്‍ നിന്ന് എറണാകുളത്തേയ്ക്കു പോവുകയായിരുന്നു ബസ്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് റോഡിന്റെ തിട്ടയില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. ഇറക്കവും വളവുകളും നിറഞ്ഞ റോഡിന്റെ ഒരു വശത്ത് കൊക്കയുമാണ്. ഡ്രൈവറുടെ ഉചിതമായ ഇടപെടല്‍മൂലം വന്‍ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
Next Story

RELATED STORIES

Share it