malappuram local

നിബന്ധന പാലിക്കാത്തവര്‍ക്ക് എതിരേ നടപടിയെടുക്കും: ജില്ലാ കലക്ടര്‍

മലപ്പുറം: ഉല്‍സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നവര്‍ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ വ്യക്തമാക്കി. ആനകളെ എഴുന്നള്ളിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍സവ കമ്മിറ്റി കണ്‍വീനര്‍മാര്‍ ആഘോഷം നടക്കുന്ന സ്ഥലവും ആലോചനാ യോഗ വിവരങ്ങളും ഉള്‍പ്പെടെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിച്ചിരിക്കണം. ആന എഴുന്നള്ളിപ്പിന്റെ വിവരങ്ങള്‍ 72 മണിക്കൂര്‍ മുമ്പ് ആഘോഷ കമ്മിറ്റി ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ചറെയും പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറെയും അറിയിച്ചിരിക്കണമെന്നാണ് ചട്ടമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 15 ആനകളാണ് ഉള്ളത്. ആനയ്ക്ക് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ വിവരം ഉടനെ ചീഫ് ൈവല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിക്കണം. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍സവ കാര്യങ്ങള്‍ക്കായുള്ള ജില്ലാതല സമിതി യോഗത്തില്‍ എഡിഎം കെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് വിജയകുമാര്‍, ആന ഉടമാ സംഘം- ആന തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it