thrissur local

നിധിതട്ടിപ്പ് കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ചാലക്കുടി: ഭൂമിക്കടിയില്‍ നിന്നും നിധി എടുത്തുതരാമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ വ്യാജ സിദ്ധനെ ചാലക്കുടി എസ്‌ഐ ടി എസ് റനീഷ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക ദേവമംഗലം കിളിക്കോട്ട് ഹരിദാസ്(61)ആണ് അറസ്റ്റിലായത്.
മൂന്ന് വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ സ്വാമി, ഗുരു, വൈദ്യന്‍, ജോത്സ്യന്‍, ആശാന്‍, മഷിനോട്ട വിദഗ്ദന്‍ എന്നീ വേഷങ്ങളിലെത്തി നിരവധി പേരെയാണ് കബളിപ്പിച്ച് പണം തട്ടിയത്. പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്ബിന്‍ സാമിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. കൊടുങ്ങല്ലൂരിലേയും ഇരിങ്ങാലക്കുടയിലേയും ഓട്ടുപാത്രക്കടകളില്‍ നിന്നും വാങ്ങുന്ന വിഗ്രഹങ്ങളും പാത്രങ്ങളും, റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളും വ്യാജ സിദ്ധന്‍ മടിക്കുത്തിലും പോക്കറ്റിലും കരുതി വയ്ക്കും. നിധികുഴി കുത്തുന്നതിനിടയില്‍ കുറച്ച് നേരം പൂജനടത്തുന്നതിനായി വീട്ടുകാരെ മാറ്റി നിര്‍ത്തും. ഇതിനിടയില്‍ പോക്കറ്റില്‍ കരുതിയിട്ടുള്ള നിധികളും എലിവിഷവും കുഴിയില്‍ നിക്ഷേപിക്കും. കുഴിയില്‍ നിന്നും പുകവരുന്നതിന് വേണ്ടിയാണ് ഫോസ്ഫറസ് അടങ്ങിയിട്ടുള്ള എലിവിഷം ഉപയോഗിക്കുന്നത്. കഴുത്തിലെ ദിവ്യമാല ഇരുകൈകളിലുമായി ഉയര്‍ത്തിപിടിച്ച് മന്ത്രങ്ങള്‍ ചൊല്ലും. തുടര്‍ന്ന് വീട്ടുകാരോട് കുഴിക്കാന്‍ ആവശ്യപ്പെടും. ഈ സമയം നിധികള്‍ പുറത്ത് വരും.
ദക്ഷിണയായി വന്‍തുക കൈപറ്റി മടങ്ങുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു. ആയുര്‍വേദ വൈദ്യനാണന്നും ഉഴിച്ചില്‍ വിദഗ്ദനാണന്നും ഇയാള്‍ പ്രചരിപ്പിക്കും. ഉഴിച്ചിലിനായി വീടുകളിലെത്തുമ്പോ ള്‍ പറമ്പില്‍ വന്‍ നിധിശേഖരമുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും. നിധിയെടുക്കണമെങ്കി ല്‍ 17000രൂപയുടെ പൂജനടത്തണമെന്നും ആവശ്യപ്പെടും.
ഒരുകോടിയുടെ നിധിയാണ് ഇവിടെയുള്ളതെന്നും ഇതില്‍ ഒരു ലക്ഷം രൂപമാത്രം വാങ്ങുവാനേ തനിക്ക് തന്റെ മൂര്‍ത്തികള്‍ അനുവാദം നല്‍കിയിട്ടുള്ളുവെന്നു ം പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലിസ് പറഞ്ഞു. എഎസ് ഐ ഷാജു എടത്താടന്‍, സിപി ഒ പി എം മൂസ, ഇ എസ് ജീവന്‍, ഷിജോ തോമസ്, സി ഡി വിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it