Sports

നിത അംബാനി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലേക്ക്

നിത അംബാനി അന്താരാഷ്ട്ര  ഒളിംപിക് കമ്മിറ്റിയിലേക്ക്
X
nitha

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലേക്ക് (ഐ.ഒ.സി) നാമനിര്‍ദേശം ചെയ്തു.
അടുത്ത ഒളിംപിക്‌സ് വേദിയായ ബ്രസീലിലെ റിയോയില്‍ വച്ച് ആഗസ്ത് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 129ാമത് സമ്മേളനത്തില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഐ.ഒ.സിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി നിത അംബാനി മാറും.
ഇക്കാര്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാണ് വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചത്. ഐഒസി നിയമപ്രകാരം നിത അംബാനിയെ ഇന്ത്യയില്‍ നിന്നുള്ള ഒളിംപിക്‌സ് സന്നദ്ധ സേവകരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it