Kerala

നിട്ടൂരില്‍ വീണ്ടും സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ബോംബേറ്

നിട്ടൂരില്‍ വീണ്ടും സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ബോംബേറ്
X
cpm-bjpകുറ്റിയാടി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന നിട്ടൂരില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. കഴിഞ്ഞദിവസം രാത്രി സിപിഎം പ്രവര്‍ത്തകനായ വെള്ളൊലിപ്പില്‍ മനോജിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ആള്‍ത്താമസമില്ലാത്ത വീടായതിനാല്‍ ദുരന്തം ഒഴിവായി. വീട് ഭാഗികമായി തകര്‍ന്നു. ബിജെപി നാദാപുരം നിയോജകമണ്ഡലം നേതാവും കല്ലാച്ചി ബാറിലെ അഭിഭാഷകനുമായ അഡ്വ. പി മുരളീധരന്റെ കക്കട്ടിലിലെ വീടിനു നേരെയും ആക്രമണമുണ്ടായി. മതിലിനും വീടിന്റെ ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിട്ടൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കരുണന്റെ വീടിനു നേരെയും ബോംബേറുണ്ടായി.   നിട്ടൂരിലെ സിപിഎം പ്രവര്‍ത്തകരായ അമ്പാത്ത് മീത്തല്‍ അശ്വിന്‍, കിഴക്കെ തൊള്ളമ്പാറ സജിത്ത്, അമ്പാത്ത് നിശാന്ത്, തുവ്വോമ്മല്‍ അബിന്‍, തരിപ്പേമ്മല്‍ ഷിജിത്ത് എന്നിവരെ കുറ്റിയാടി സിഐ വി വി ലതീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് നാദാപുരം കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it