kannur local

നിങ്ങളുടെ സുരക്ഷ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കൂത്തുപറമ്പ്: അസമയത്ത് കൂത്തുപറമ്പ് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും മറ്റുള്ളവര്‍ക്കും സഹായവും സുരക്ഷയുമൊരുക്കാന്‍ സിസിടിവി കാമറകള്‍ റെഡി. കൂടാതെ, പോലിസ് എയ്ഡ് പോസ്റ്റിലെ ഒരു ബട്ടണില്‍ വിരലമര്‍ത്തിയാല്‍ പോലിസ് സ്‌റ്റേഷനിലെ കട്രോള്‍ റൂമിലിരിക്കുന്ന ഉദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിക്കാനും കഴിയും. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ വിരല്‍ തുമ്പില്‍ എന്ന് പേരിട്ട സ്ത്രീസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.
കൂത്തുപറമ്പ് സിഐ കെ പ്രേം സദന്റെ ആശയമാണ് ഇതോടെ സഫലമായത്. തലശ്ശേരിയിലെ സതേണ്‍ ഇലക്ട്രോണിക്‌സ് ആന്റ് സെക്യൂരിറ്റി സിസ്റ്റംസ് ഉടമ പ്രദീപ് കുമാര്‍ പോലിസുമായി കൈകോര്‍ത്തതോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്. മികച്ച തെളിമയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ആധുനിക കാമറയാണ് ഇവിടെ സ്ഥാപിച്ചത്. നഗരത്തിലെത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് സഹായകമായിരിക്കും പദ്ധതി. കൂടാതെ പൂവാല ശല്യം മുതല്‍ സാമൂഹികവിരുദ്ധര്‍ വരെയുള്ളവരെയും മോഷ്ടാക്കളെയും കുടുക്കാനും കാമറ വഴി കഴിയും. കെ പി മോഹനന്റെ എംഎല്‍എ ഫണ്ടില്‍ നിന്നു അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി കാമറ സ്ഥാപിച്ചത്. കാമറയുടെ പ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ഔപചാരിക ഉദ്ഘാടനം ഇന്നലെ ഐജി ദിനേന്ദ്ര കശ്യപ് നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എസ്പി കോറി സഞ്ജീവ് കുമാര്‍ ഗുരുഡിന്‍, ഡിവൈഎസ്പി സാജുപോള്‍, കെ ധനഞ്ജയന്‍, കെ വി ഗംഗാധരന്‍,രാജന്‍ പുതുശ്ശേരി, പി കെ അലി, പി സി പോക്കു ഹാജി, സിഐ കെ പ്രേംസദന്‍, ഐ കെ ജെ ബിനോയി സംസാരിച്ചു.—
Next Story

RELATED STORIES

Share it