നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് മോദി

സിംഗപ്പൂര്‍ സിറ്റി: വിദേശനിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക മേഖലയില്‍ കഴിഞ്ഞ 18 മാസത്തിനിടയില്‍ രാജ്യം പുത്തനുണര്‍വാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിംഗപ്പൂരിലെ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യ-സിംഗപ്പൂര്‍ സാമ്പത്തികസമിതി യില്‍ സംസാരിക്കുകയായിരുന്നു മോദി. വിദേശനിക്ഷേപത്തിനും ചരക്കു സേവനങ്ങള്‍ക്കുമുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ രാജ്യം കൂടുതല്‍ ഉദാരമാക്കിയിരിക്കുകയാണ്.
തുറന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്നു രാജ്യത്തുള്ളത്. സാമ്പത്തിക രംഗത്ത് 40 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ രാജ്യം കൈവരിച്ചിട്ടുള്ളത്. രാജ്യത്തു കൂടുതല്‍ സ്മാര്‍ട്ട്‌സിറ്റികള്‍ കെട്ടിപ്പടുക്കുന്നതിന് സിംഗപ്പൂരിന്റെ സഹായം ആവശ്യമാണെന്നും മോദി പറഞ്ഞു.
ആസിയാന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ ഇന്ത്യയുടെ രണ്ടാമത്തെയും ലോകാടിസ്ഥാനത്തില്‍ പത്താമത്തെയും വ്യാപാര പങ്കാളിയാണ്. സാംസ്‌കാരികമായി ഉന്നതിയിലേക്കുള്ള രണ്ടു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it