നിക്കോള്‍സണ്‍ അഫ്ഗാനിലെ നാറ്റോ കമാന്‍ഡര്‍

കാബൂള്‍: അഫ്ഗാനിലെ യുഎസ്-നാറ്റോ സഖ്യത്തിന്റെ കമാന്‍ഡറായി യുഎസ് സൈനിക ജനറല്‍ ജോണ്‍ ഡബ്ല്യു (മൈക്ക്) നിക്കോള്‍സണ്‍ ചുമതലയേറ്റു. യുഎസ് ആര്‍മി ജനറല്‍ ജോണ്‍ എഫ് കാംപെല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് നിക്കോള്‍സണ്‍ സ്ഥാനമേറ്റെടുത്തത്.
അഫ്ഗാനിസ്താനിലെ സൈനികദൗത്യം 2014ല്‍ നാറ്റോ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, താലിബാനെ നേരിടാന്‍ രാജ്യത്തെ സൈന്യത്തിന് പരിശീലനം നല്‍കാനെന്ന പേരില്‍ യുഎസ് നാറ്റോ റിസല്യൂട്ട് സപ്പോര്‍ട്ട് മിഷന്‍ എന്ന പേരില്‍ നാറ്റോ സൈന്യം അഫ്ഗാനില്‍ തുടരുകയാണ്. 2006 മുതല്‍ 2012വരെ മൂന്നുതവണ നിക്കോള്‍സണ്‍ അഫ്ഗാനിസ്താനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it