നിക്കര്‍ യൂനിഫോം മാറ്റി; ഒക്ടോബര്‍ 11ന് ആര്‍എസ്എസുകാര്‍ പാന്റണിയും

ന്യുഡല്‍ഹി: 91 വര്‍ഷമായി തുടരുന്ന കാക്കി നിക്കര്‍ യൂനിഫോം മാറ്റി ആര്‍എസ്എസുകാര്‍ ആദ്യമായി പാന്റണിയുന്നു. ഒക്ടോബര്‍ 11ന് വിജയദശമി ദിനത്തില്‍ ബ്രൗണ്‍ നിറത്തിലുള്ള പാന്റിട്ടാവും ഇവര്‍ പഥസഞ്ചലനം നടത്തുക. നാഗ്പൂരില്‍ 20,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രത്യേക പരിപാടി അന്നേദിവസം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘടനയുടെ പരമോന്നത നയരൂപീകരണ സമിതിയായ അഖില ഭാരതീയ പ്രതിനിധിസഭ കഴിഞ്ഞ മാര്‍ച്ചില്‍ നാഗ്പൂരില്‍ ചേര്‍ന്ന യോഗത്തിലാണ് കാക്കി നിക്കര്‍ മാറ്റാന്‍ തീരുമാനിച്ചത്.
1925 സപ്തംബര്‍ 27ന് വിജയദശമി ദിനത്തിലാണ് ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടത്. അതിനാലാണ് പുതിയ യൂനിഫോം അണിയുന്നതിനും ഈ ദിനം തിരഞ്ഞെടുത്തത്. കാക്കി കുപ്പായം, കാക്കി നിക്കര്‍, ലതര്‍ ബെല്‍റ്റ്, കറുത്ത തൊപ്പി, കറുത്ത ഷൂ എന്നിവ ഉള്‍പ്പെടുന്ന യൂനിഫോം ആയിരുന്നു സംഘടനയുടെ രൂപീകരണ വേളയില്‍. പിന്നീട് മൂന്ന് തവണ ഇതില്‍ മാറ്റം വരുത്തി.
Next Story

RELATED STORIES

Share it