നികേഷ് കുമാറിന് എതിരേയുള്ള കേസിലെ സ്റ്റേ നീട്ടി

കൊച്ചി: റിപോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാറിനും ഭാര്യ റാണിക്കുമെതിരേ വഞ്ചനക്കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ക്കുള്ള സ്റ്റേ 28 വരെ ഹൈക്കോടതി നീട്ടി.
റിപോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമയും ചാനല്‍ മാനേജ്‌മെന്റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിനി ലാലി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് നടപടികളിലെ സ്റ്റേയാണ് ജസ്റ്റിസ് പി ഉബൈദ് നീട്ടിയത്. ഒരു കോടി രൂപ വാങ്ങി റിപോര്‍ട്ടര്‍ ടിവിയുടെ ഓഹരി വിതരണവുമായി ബന്ധപ്പെട്ട് വഞ്ചിച്ചു എന്നാണ് പരാതി.
Next Story

RELATED STORIES

Share it