നികേഷ് കുമാറിനെതിരേയുള്ള കേസിലെ സ്‌റ്റേ 26 വരെ നീട്ടി

നികേഷ് കുമാറിനെതിരേയുള്ള കേസിലെ സ്‌റ്റേ 26 വരെ നീട്ടി
X
Nikesh

കൊച്ചി: റിപോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാറിനെതിരേ വഞ്ചനാ കുറ്റം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി 26 വരെ നീട്ടി. നിലവില്‍ അനുവദിച്ച സ്റ്റേ അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്റ്റേ നീട്ടി ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടത്.
അതേസമയം, കോടതി നടപടികള്‍ക്കുള്ള സ്റ്റേ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കി. റിപോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമയും ചാനല്‍ മാനേജ്‌മെന്റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിനി ലാലി ജോസഫ് നല്‍കിയ പരാതിയിലാണ് നികേഷിനും ഭാര്യ റാണിക്കുമെതിരേ പോലിസ് കേസെടുത്തത്.
[related]ഒന്നരക്കോടി രൂപ വാങ്ങി റിപോര്‍ട്ടര്‍ ടിവിയുടെ ഓഹരി വിതരണവുമായി ബന്ധപ്പെട്ട് വഞ്ചിച്ചു എന്നാണ് ഹരജിക്കാര്‍ക്ക് ഇരുവര്‍ക്കുമെതിരേയുള്ള പരാതി. ഹരജി അന്തിമ വാദത്തിനു വേണ്ടി മെയ് 26ലേക്ക് മാറ്റി.
Next Story

RELATED STORIES

Share it