നികേഷ് കുമാര്‍ കോടിയേരിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്ന് കരുതപ്പെടുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി.
സിപിഎം ആസ്ഥാനമന്ദിരമായ എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച്ച. അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന. സിഎംപി പ്രതിനിധിയായി മല്‍സരിക്കാനാണ് നികേഷ് ഒരുങ്ങുന്നതെങ്കിലും പൊതുസ്വതന്ത്രനായി അദ്ദേഹത്തെ രംഗത്തിറക്കാനാണ് സിപിഎം പദ്ധതി. സിഎംപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിനെക്കാള്‍ നേട്ടം ഇടതു സ്വതന്ത്രനാവുമ്പോള്‍ ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
Next Story

RELATED STORIES

Share it