നികേഷിന്റെ കേസില്‍ സ്റ്റേ നീട്ടി

കൊച്ചി: റിപോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ്‌കുമാറിനെതിരേ വഞ്ചനക്കുറ്റം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. 15 ദിവസത്തേക്കു കൂടി സ്റ്റേ നീട്ടി ജസ്റ്റിസ് രാജവിജയരാഘവനാണ് ഉത്തരവിട്ടത്. റിപോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമയും ചാനല്‍ മാനേജ്‌മെന്റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിനി ലാലി ജോസഫ് നല്‍കിയ പരാതിയിലാണ് നികേഷിനും ഭാര്യ റാണിക്കുമെതിരേ പോലിസ് കേസെടുത്തത്. ഇതിനെതിരേ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it