നികേഷിനെതിരേ അഴീക്കോട്ട് പോസ്റ്റര്‍

കണ്ണൂര്‍: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ്‌കുമാറിനെതിരേ അഴീക്കോട് മണ്ഡലത്തില്‍ പോസ്റ്ററുകള്‍. നികേഷ്‌കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെ—ത്. അഴീക്കോട് പൂതപ്പാറയിലും വന്‍കുളത്ത് വയലിലുമാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. ഏത് രക്തസാക്ഷി, ഏത് കൂത്തുപറമ്പ് വെടിവയ്പ്, സ്വന്തം സഖാക്കളെ കൊന്നവന്റെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ നാണമില്ലെ പിണറായി വിജയാ എന്നും അഴിക്കോട് നികേഷ്‌കുമാറിന്റെ സ്ഥാനാര്‍ഥിത്വം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വെല്ലുവിളിയാണെന്നുമൊക്കെയാണ് കൈയെഴുത്ത് പോസ്റ്ററുകളിലുള്ളത്. സേവ് മാര്‍ക്‌സിസ്റ്റ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. അതേസമയം, പോസ്റ്ററിന് പിന്നില്‍ ലീഗ്പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപണം.
Next Story

RELATED STORIES

Share it