നികേഷിനെതിരായ പരാതി; നടപടി വിവാദമാക്കേണ്ടെന്ന് വിഎസ്

തിരുവനന്തപുരം: എം വി നികേഷ്‌കുമാറിനെതിരേയുള്ള പരാതി സംസ്ഥാന പോലിസ് മേധാവിക്ക് അയച്ചുകൊടുത്തത് തന്റെ ഓഫിസിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. നികേഷ് കുമാറിനെതിരേയുള്ള പരാതിയില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നാണ് പോലിസ് മേധാവിയോട് ആവശ്യപ്പെട്ടത്. കേസ് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതും കുറ്റക്കാരെ കണ്ടുപിടിക്കേണ്ടതും പോലിസിന്റെ നടപടിക്രമങ്ങളില്‍ പെടുന്നതാണ്. ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കേണ്ട സാഹചര്യവുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇക്കാര്യം കുത്തിപ്പൊക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it