നികുതി വെട്ടിപ്പ്: 63 പേര്‍ക്കെതിരേ നടപടി

ന്യൂഡല്‍ഹി: മനപ്പൂര്‍വം നികുതിവെട്ടിച്ചെന്ന് കണ്ടെത്തി ആദായ നികുതി വകുപ്പ് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി വെട്ടിപ്പ് നടത്തിയ 63 പേരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നികുതിവെട്ടിപ്പു നടത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര്, വിലാസം, പാന്‍കാര്‍ഡ് നമ്പര്‍, ആസ്തി തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it