Flash News

നികുതി വരുമാനത്തില്‍ വന്‍ ചോര്‍ച്ച, ഖജനാവ് കാലിയെന്ന് ധവളപത്രം

തിരുവനന്തപുരം:  സംസ്ഥാന ഖജനാവ് കാലിയാണെന്നും ധനസ്ഥിതി അതീവ ഗുരുതരമെന്നും ചൂണ്ടിക്കാട്ടുന്ന ധവളപത്രം ധനമന്ത്രി തോമസ് ഐസക്  നിയമസഭയുടെ മേശപ്പുറത്ത് വച്ചു. നികുതി വരുമാനത്തില്‍ വന്‍തോതില്‍ കുറവുണ്ടായെന്നും ചെലവിലെ ധൂര്‍ത്തും ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചകളുമാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും ധവളപത്രം ആരോപിക്കുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം റവന്യൂ കമ്മി ഉയരുമെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തരമായി വരുമാനം കൂട്ടണമെന്നും തോമസ്‌ഐസക് പറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് 17.4 ശതമാനമായിരുന്ന നികുതിവരുമാനം യുഡിഎഫ് കാലത്ത് 12 ശതമാനമായി കുറഞ്ഞു. നികുതി വരുമാനത്തില്‍ 20 മുതല്‍ 20 ശതമാനം വരെ വര്‍നവ് ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയേതര ചെലവുകളിലെ വന്‍ വര്‍ധന കടക്കെണിയിലേക്ക് നയിച്ചു. അനാവശ്യമായി നികുതിയിളവുകള്ഡ അനുവദിച്ചു. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. പല പദ്ധതികളും പ്രഖ്യാപി്ച്ചത് ആവശ്യത്തിന് പണമുണ്ടോ എന്നു നോക്കാതെയാണ്. ഇടക്കാല ബജറ്റിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇപ്പോഴുള്ളതെന്നും പ്രതിസന്ധി തരണം ചെയ്യാന്‍ 5900 കോടി രൂപ അടിയന്തിരമായി ആവശ്യമാണെന്നും ധവളപത്രം പറയുന്നു.
Next Story

RELATED STORIES

Share it