kannur local

നികുതി അടച്ചില്ലെന്നാരോപിച്ച് കോഴിലോഡ് പിടികൂടി; ചത്ത കോഴികളുമായി ഉടമ പോലിസ് സ്‌റ്റേഷനില്‍

ചൊക്ലി: നികുതിയടക്കാതെ ഇറച്ചിക്കോഴികളെ കടത്തുകയായിരുന്ന ലോറി ന്യൂ മാഹി പോലിസ് പിടികൂടി. ഇതേത്തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും പാറാല്‍ സെയില്‍സ് ടാക്‌സ് ഓഫിസില്‍ നികുതി അടപ്പിക്കുകയും ചെയ്തു. എന്നാല്‍ വാഹനം വിട്ടുകിട്ടാന്‍ വൈകിയതിനാല്‍ വെയിലേറ്റ് എട്ടു പെട്ടികളിലുണ്ടായ ഇരുനൂറോളം കോഴികള്‍ ചത്തു.
കര്‍ഷകതിലകം അവാര്‍ഡ് ജേതാവ് സൗദ മത്തിപ്പറമ്പിന്റെ ഫാമില്‍നിന്നുള്ള കോഴിലോഡാണ് പോലിസ് പിടിച്ചെടുത്തത്. ചത്ത കോഴികളുമായി സ്‌റ്റേഷനിലെത്തിയ സൗദ, ഓണ്‍ലൈന്‍ വഴിയാണ് നികുതി അടയ്ക്കുന്നതെന്നും ചത്ത കോഴികള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
തലശ്ശേരി സിഐ വിശ്വംഭരന്‍ സ്ഥലത്തെത്തി വിവരങ്ങള്‍ തിരക്കി. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it