palakkad local

നികുതിവെട്ടിച്ച് വരുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ മറച്ചു വയ്ക്കുന്നത് വ്യാപകം

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: തമിഴ്‌നാട്ടില്‍ നിന്നും ചരക്കുകള്‍ കടത്തുന്ന നികുതി അടയ്ക്കാതെയും ഊടുവഴികളിലൂടേയും വരുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ പതിച്ചത് പെട്ടെന്ന് കാണാന്‍ കഴിയാത്ത വിധത്തില്‍ പതിക്കുന്നത് വ്യാപകമാകുന്നത് പോലിസിനെ കുഴക്കുന്നു. നികുതി വെട്ടിച്ചും അനധികമായും വരുന്ന ഇത്തരം വാഹനങ്ങള്‍ ചീറി പാഞ്ഞു വരുമ്പോള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ അറിയരുതെന്ന് കരുതിയായിരിക്കണം ഇത്തരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.
നികുതി അടയ്ക്കാതെ ഊടുവഴികളിലൂടെയുമായി അനധികൃതമായി കടത്തി വരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്കിടെ പോലിസും വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം, കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി പിഴ അടപ്പിച്ച് വിടുകയല്ലാതെ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഇവര്‍ക്കാകുന്നില്ല. ഇതെല്ലാം പരിശോധിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പിന്റെ ചുമതലാണെന്നാണ് ഭാഷ്യം. അപകടം സംഭവിച്ചതിന്റെ കേസില്‍ പരിശോധനയ്ക്കായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥലത്തെത്തിയും അപകടത്തില്‍പ്പെട്ട വാഹനപരിശോധനയും കഴിഞ്ഞ് പോകുകയല്ലാതെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ശ്രദ്ധയില്‍ പെട്ടാലും കൈമടക്ക് വാങ്ങി പോകുകയാണത്രേ പതിവ്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായി കാണണമെന്ന് നിയമം നിഷ്‌ക്കര്‍ഷിക്കുന്നെങ്കിലും ഇവയെല്ലാം കാറ്റില്‍പറത്തിയാന്ന് മാഫിയകള്‍ വാഹനം ഓടിച്ചു കൊണ്ടുപോകുന്നത്.
ഇതുമൂലം റോഡോരങ്ങളില്‍ നില്‍ക്കുന്ന പരിശോധനാ സംഘത്തിനെ കണ്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ അറിയാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് ഉദ്യോഗസ്ഥര്‍.
Next Story

RELATED STORIES

Share it