നാഷനല്‍ ഹെറാള്‍ഡ്: സാം പിത്രോദയ്ക്ക് ജാമ്യം

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സാം പിത്രോദയ്ക്ക് ചികില്‍സാര്‍ഥം ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 50,000 രൂപ കെട്ടിവയ്ക്കാന്‍ മജിസ്‌ട്രേറ്റ് ലോവ്‌ലിന്‍ നിര്‍ദേശിച്ചു. നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഖജാഞ്ചി മോത്തിലാല്‍ വോറ, ഗാന്ധികുടുംബത്തിന്റെ സുഹൃത്ത് സുമന്‍ ദുബെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജിയിലാണ് കോടതി ഇവര്‍ക്കെതിരേ കേസെടുത്തത്. വിചാരണ മാര്‍ച്ച് 21നു തുടങ്ങും.
Next Story

RELATED STORIES

Share it