നാഷനല്‍ ഹെറാള്‍ഡ് കേസ്: സര്‍ക്കാരിനു പങ്കില്ലെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിലൂടെ ശ്രദ്ധ തിരിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാഹുലും സോണിയയും കോടതിയിലാണു വാദിക്കേണ്ടത്. കേസിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് നായിഡു ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് സത്യത്തെ അഭിമുഖീകരിക്കാതെ സര്‍ക്കാരിനെ പഴിക്കുന്നത് ശരിയല്ലെന്നു നായിഡു പറഞ്ഞു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നടപടി ജനാധിപത്യവിരുദ്ധമാണ്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലുമുള്ള പ്രതികാര നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it