നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ നാള്‍വഴികള്‍

2013 ജനുവരി: സോണിയ ഗാന്ധിക്കും രാഹുലിനും അവരുടെ സഹപ്രവര്‍ത്തകര്‍ക്കുമെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കേസ് ഫയല്‍ ചെയ്യുന്നു.
2014 ജൂണ്‍ 26: നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതില്‍ ഫണ്ട് തിരിമറിയും വഞ്ചനയും നടത്തിയെന്ന പരാതിയില്‍ കോടതി സോണിയയ്ക്കും രാഹുലിനും സമന്‍സ് അയക്കുന്നു.
ആഗസ്ത് ഒന്ന്: സമന്‍സ് സ്‌റ്റേ ചെയ്യണമെന്നപേക്ഷിച്ച് സോണിയയും രാഹുലും മറ്റുള്ളവരും സമര്‍പ്പിച്ച ഒരു പറ്റം ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി സ്വാമിക്ക് നോട്ടീസയക്കുന്നു.
ആഗസ്ത് ആറ്: ഹൈക്കോടതി കേസ് സ്‌റ്റേ ചെയ്യുന്നു.
ഡിസംബര്‍ 15: അപ്പീലുകളില്‍ തീര്‍പ്പാക്കുന്നതുവരെ ഹൈക്കോടതി സ്‌റ്റേ നീട്ടുന്നു.
2015 ജനുവരി 12: കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറുന്നു.
ഡിസംബര്‍ ഏഴ്: സമന്‍സ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിക്കുന്നു.
ഡിസംബര്‍ എട്ട്: ഡിസംബര്‍ 19ന് ഹാജരാവാന്‍ സോണിയയ്ക്കും രാഹുലിനും കോടതി നിര്‍ദേശം നല്‍കുന്നു.
ഡിസംബര്‍ 19: സോണിയയും രാഹുലും മറ്റുള്ളവരും പാട്യാല ഹൗസ് കോടതിയില്‍ ഹാജരാവുന്നു. അവര്‍ക്ക് ജാമ്യം അനുവദിക്കുന്നു.
Next Story

RELATED STORIES

Share it