നാവികസേനാംഗങ്ങള്‍ക്കൊപ്പം സെല്‍ഫി എടുത്ത് പ്രധാനമന്ത്രി

കൊച്ചി: നാവികസേനാംഗങ്ങള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്‍ നിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി സേനാംഗങ്ങള്‍ക്ക് സമീപമെത്തി ചിത്രങ്ങളെടുത്തത്.
ഇന്നലെ രാവിലെ ഹോട്ടല്‍ താജ് വിവാന്റയില്‍ നിന്നു നാവിക വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മൂന്ന് സേനകളുടെയും സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ വിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യയിലേക്ക് പോയി. അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം ഐഎന്‍എസ് ഗരുഡയില്‍ പ്രധാനമന്ത്രി തിരിച്ചിറങ്ങുമ്പോള്‍ സമയം 2.05. പിന്നീട് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച. ലോബിയില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രിക്ക് ഹെലിക്കോപ്റ്ററിലേക്ക് പോവുന്നതിനു ഉദ്യോഗസ്ഥര്‍ വഴി കാട്ടിയെങ്കിലും റണ്‍വെയ്ക്ക് സമീപം സേനാംഗങ്ങളെ കണ്ടതോടെ അവിടേക്ക് നടന്നു. വിശിഷ്ടാതിഥി അപ്രതീക്ഷിതമായി കടന്നു വന്നതോടെ ദൂരെ നില്‍ക്കുകയായിരുന്ന സേനാംഗങ്ങള്‍ ഓടിയെത്തി. തുടര്‍ന്ന് സെല്‍ഫിയെടുക്കാനുള്ള മത്സരം. ഗ്രൂപ്പ് ഫോട്ടോയ്ക്കും മോദി പോസ് ചെയ്തു. ഒടുവില്‍ എല്ലാവരോടും യാത്ര പറഞ്ഞ് ഹെലിക്കോപ്റ്ററിലേക്ക്. പ്രധാനമന്ത്രിയുമായി ഹെലിക്കോപ്റ്റര്‍ നാവികത്താവളത്തില്‍ നിന്നുയരുമ്പോള്‍ സമയം 2.28. മന്ത്രി കെ പി മോഹനന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ടി പി വിജയകുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കൊല്ലത്തേക്ക് ഹെലിക്കോപ്റ്ററില്‍ അനുഗമിച്ചു.
Next Story

RELATED STORIES

Share it