നാളെ സൂര്യഗ്രഹണം

പയ്യന്നൂര്‍: മാര്‍ച്ച് ഒമ്പതിന് നടക്കുന്ന സൂര്യഗ്രഹണം കേരളത്തിലെങ്ങും ഭാഗികമായി ദൃശ്യമാവും. ബുധനാഴ്ച രാവിലെ 6.36 നാണ് കേരളത്തില്‍ സൂര്യന്‍ ഉദിക്കുക. സൂര്യോദയത്തിനു ശേഷം ആറു മിനിറ്റുവരെ നീണ്ടുനില്‍ക്കുന്ന ഗ്രഹണത്തിന്റ അന്ത്യഘട്ടമാണ് കേരളത്തില്‍ ദൃശ്യമാവുക.
സൂര്യബിംബത്തിന്റെ അടിഭാഗം ഏഴു ശതമാനം മറഞ്ഞുകിടക്കുന്ന കാഴ്ചയാണ് കേരളത്തില്‍ ലഭ്യമാവുക. ഇന്ത്യയില്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട ദൃശ്യം ലഭിക്കും.
ആന്ധ്രപ്രദേശിലായിരിക്കും മികച്ച കാഴ്ചയുണ്ടാവുക. കിഴക്കന്‍ ചക്രവാളം നല്ല തെളിമയോടെ കാണുന്ന ഉയര്‍ന്ന സ്ഥലത്തു നിന്നും നിരീക്ഷിച്ചാല്‍ ഗ്രഹണം കാണാമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍ അറിയിച്ചു. ഗ്രഹണ നിരീക്ഷണത്തിനായി പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി റസിഡന്‍ഷ്യല്‍ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. ക്യാംപ് ഇന്നുരാത്രി ഏഴിന് ആരംഭിക്കും. ഫോണ്‍: 9446680876.
Next Story

RELATED STORIES

Share it