Flash News

നാലു വയസ്സുകാരന്‍ ബഹുനില കെട്ടത്തില്‍ നിന്ന് വീണ് മരിച്ചു

നാലു വയസ്സുകാരന്‍ ബഹുനില കെട്ടത്തില്‍ നിന്ന് വീണ് മരിച്ചു
X
student death

ഷാര്‍ജ: അല്‍ ഖാന്‍ പ്രദേശത്തുള്ള 18 നിലയുള്ള കെട്ടിടത്തില്‍ നിന്നും അള്‍ജീരിയന്‍ സ്വദേശിയായ നാല് വയസ്സുകാരന്‍ വീണ് മരിച്ചു. ജനല്‍ വഴി വീണ കുട്ടിയുടെ കയ്യില്‍ ഒരു ഫര്‍ണിച്ചറിന്റെ ഭാഗവും ഉണ്ടായിരുന്നു. പോലീസ് എത്തി മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. [related ]രക്ഷിതാക്കളുടെ അശ്രദ്ധ കാരണം കുട്ടികള്‍ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് വീണ് മരിക്കുന്നത് കാരണം ഷാര്‍ജ പോലീസ് അടക്കമുള്ള അധികൃതര്‍ നിരന്തരം ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കുട്ടിയെ അലക്ഷ്യമായി കളിക്കാന്‍ വിട്ട രക്ഷിതാക്കളെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷം രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം 8 കുട്ടികളാണ് ഷാര്‍ജയില്‍ ബഹുനില കെട്ടിടങ്ങളില്‍ നിന്നും വീണ് മരിച്ചത്.
Next Story

RELATED STORIES

Share it