നാലു റെയില്‍വേ തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു

മുംബൈ: മുംബൈയില്‍ തീവണ്ടി തട്ടി നാല് റെയില്‍വേ ട്രാക്ക് പരിശോധന കരാര്‍ തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ കര്‍ലാ വിദ്യാവിഹാര്‍ സബര്‍ബന്‍ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം. റെയില്‍വേ പാളത്തിലൂടെ നടക്കുകയായിരുന്ന തൊഴിലാളികളെ ഛത്രപതി ശിവജി ടെര്‍മിനലിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ശ്രാവണ്‍ ബാഹുലി (18), കാശിനാഥ് (19), ഗോകല്‍ (18), നാന (27) എന്നിവരാണ് മരിച്ചത്.
Next Story

RELATED STORIES

Share it