നാലു യുഎസ് മാധ്യമപ്രവര്‍ത്തകര്‍ ബഹ്‌റയ്‌നില്‍ അറസ്റ്റില്‍

മനാമ: രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും ചെയ്ത നാല് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ബഹ്‌റയ്ന്‍ അറിയിച്ചു. അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കു തെറ്റായ രേഖകള്‍ സമര്‍പ്പിച്ചാണ് ഇവര്‍ രാജ്യത്തു പ്രവേശിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരായ അന്നാ തെരേസ ദേയും ഉള്‍പ്പെടും. അറസ്റ്റിലായ നാലു പേരും മാധ്യമ മേഖലയില്‍ നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരാണെന്നു ദേയുടെ കുടുംബം അറിയിച്ചു. ശിയാ പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചിത്രീകരിക്കുന്നതിനിടെയാണ് സംഘം അറസ്റ്റിലായതെന്നു ബഹ്‌റയ്ന്‍ മിറര്‍ റിപോര്‍ട്ട് ചെയ്തു. കിഴക്കന്‍ മനാമയിലെ ശിയാ ഗ്രാമമായ സിത്രയില്‍ നിന്നായിരുന്നു അറസ്റ്റ്.
Next Story

RELATED STORIES

Share it