നാലു മാസത്തിനു ശേഷം യാത്രാവിമാനം ഏദനിലിറങ്ങി
X
ജിദ്ദ: യുദ്ധവും രാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം നാലുമാസത്തിലധികമായി അടച്ചിട്ടിരുന്ന യമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രാ വിമാനമിറങ്ങി. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ യമനിയ എയര്‍വേസിന്റെ വിമാനം 150 യാത്രക്കാരുമായി ജിബൂത്തിയില്‍ നിന്നാണ് എത്തിയത്. സംഘര്‍ഷം രൂക്ഷമായതോ ടെ ജിബൂത്തിയിലേക്ക് ബോട്ടുകളില്‍ പലായനം ചെയ്തവരാണ് തിരിച്ചെത്തിയത്. വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും നിയന്ത്രണം പിടിച്ചെടുക്കുന്നതിന് ഹൂഥി വിമതരും ഔദ്യോഗിക സേനയും അവരെ പിന്തുണയ്ക്കുന്ന സഖ്യസേനയും രൂക്ഷമായ പോരാട്ടങ്ങള്‍ നടത്തിയതോടെയാണ് ഏദന്‍ വിമാനത്താവളം അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസമാണ് വിമാനത്താവളത്തിന്‍രെ പൂര്‍ണ നിയന്ത്രണം ഔദ്യോഗിക സേന തിരിച്ചുപിടിച്ചത്. തുടര്‍ന്ന് യമനില്‍ സഹായങ്ങള്‍ എത്തിക്കുന്നതിനും സൈ നിക ആവശ്യങ്ങള്‍ക്കുമായി വിമാനത്താവളം ഉപയോഗിച്ചുവരികയായിരുന്നു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT