Flash News

നാലു പേരുടെ മരണം; കശ്മീരില്‍ മൊബൈല്‍ ഇന്‍ര്‍നെറ്റിന് വിലക്ക്

നാലു പേരുടെ മരണം; കശ്മീരില്‍ മൊബൈല്‍ ഇന്‍ര്‍നെറ്റിന് വിലക്ക്
X
_kashmir-curfew-4
ശ്രീനഗര്‍:പെണ്‍കുട്ടിയെ സൈന്യം മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കശ്മീരില്‍ രൂപം കൊണ്ട് സംഘര്‍ഷം കണക്കിലെടുത്ത് ഇവിടെ മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാനാണ് ശ്രീനഗര്‍, കുപ്‌വാര, ബാരമുള്ള, ബന്ദിപ്പോര, ഗാന്ധെര്‍ബാല്‍ ജില്ലകളില്‍ വാട്‌സപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടഞ്ഞത്. അതിനിടെ തന്നെ സൈനികന്‍ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന  പെണ്‍കുട്ടിയുടെ സൈന്യം പുറത്ത് വിട്ട വീഡിയോയുടെ ആധികാരികത ഇത് വരെ വ്യക്തമായിട്ടില്ല.
Next Story

RELATED STORIES

Share it