നാലു കിലോഗ്രാം സ്വര്‍ണം പിടികൂടി; മലയാളിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ദുബയില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്ന് 4.280 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വെവ്വേറെ വിമാനങ്ങളിലാണ് ഇവര്‍ കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് ഏതാണ്ട് ഒരു കോടി രൂപ വില വരും. യാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ മധ്യ കൊല്‍ക്കത്ത സ്വദേശി മഷന്‍ ആലമില്‍ നിന്ന് 76.78 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു കിലോ സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ ജാഫര്‍ സിദ്ദീഖിയില്‍ നിന്ന് 33 ലക്ഷം രൂപയുടെ 1.280 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it