നാലിടത്ത് ബോംബാക്രമണം; ബഗ്ദാദില്‍ 69 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും ബോംബാക്രമണം. ഇന്നലെ നടന്ന നാല് ആക്രമണങ്ങളിലായി 69 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.
വടക്കന്‍ ബഗ്ദാദിലെ അല്‍ ഷഅബ് മേഖലയിലുണ്ടായ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വക്താവ് സഅദ് മാന്‍ പറഞ്ഞു. 75പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയാണ് ആക്രമണം നടത്തിയതെന്നും സ്‌ഫോടനത്തില്‍ അവര്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
റാഷിദ് മേഖലയിലുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 22പേര്‍ക്കു പരിക്കേറ്റു.
സദര്‍ നഗരത്തില്‍ ഇന്നലെയുണ്ടായ കാര്‍ബോംബാക്രമണത്തില്‍ 18ലധികം പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഹബീബിയയില്‍ ഒരു ഭക്ഷണശാലയിലുണ്ടായ നാലാമത്തെ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഷഅബിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. എന്നാല്‍ മറ്റ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബഗ്ദാദ് നഗരത്തിലുണ്ടായ വ്യത്യസ്ത ബോംബാക്രമണങ്ങളിലായി 100ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it