malappuram local

നാലാംദിവസം പത്രിക സമര്‍പ്പിച്ചത് 42 പേര്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിന്റെ നാലാം ദിവസമായ ഇന്നലെ ജില്ലയില്‍ 42 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 25ന് 34ഉം 26ന് 23ഉം നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്.
ഓരോ മണ്ഡലത്തിന്റെയും പേര്, സ്ഥാനാര്‍ഥിയുടെ പേര്, രാഷ്ട്രീയപ്പാര്‍ട്ടി എന്നിവ യഥാക്രമം താഴെ, കൊണ്ടോട്ടി - രാമചന്ദ്രന്‍ (ബിജെപി), മുഹമ്മദ് സലീം (വെല്‍ഫെയര്‍പാര്‍ട്ടി), മോയുട്ടി മൗലവി (ഐയുഎംഎല്‍). ഏറനാട് - ബാബുരാജ് തുണ്ടത്തില്‍ (ബിജെപി), വിശ്വനാഥന്‍ (ബിജെപി), എം മുഹമ്മദ് ഫാറൂഖ് (പിഡിപി). നിലമ്പൂര്‍- അബ്ദുല്‍ കരീം (ഐഎന്‍സി), കെ മണി (എസ്ഡിപിഐ). വണ്ടൂര്‍- എ പി അനില്‍കുമാര്‍ (ഐഎന്‍സി), മഞ്ചേരി- സവാദ് (വെല്‍ഫെയര്‍ പാര്‍ട്ടി), ദിനേശ് (ബിജെപി). പെരിന്തല്‍മണ്ണ- സുനില്‍ (ബിജെപി), ടി സുനിയ (എസ്ഡിപിഐ), എം സലീം (വെല്‍ഫെയര്‍ പാര്‍ട്ടി). മങ്കട- എം അബ്ദുള്‍ ഹമീദ് (വെല്‍ഫെയര്‍ പാര്‍ട്ടി), സി ആരിഫ്(വെല്‍ഫെയര്‍ പാര്‍ട്ടി), പി അബ്ദുള്ള നവാസ് (സിപിഎം). മലപ്പുറം- കെ മജ്‌നു (സിപിഎം), കെ പി സുമതി (സിപിഎം), ഇ സി ആയിശ (വെല്‍ഫയര്‍ പാര്‍ട്ടി), അഷ്‌റഫ് (പിഡിപി). വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎല്‍), സുബൈര്‍ (പിഡിപി), പിപി ബഷീര്‍ (സിപിഎം), എം മുഹമ്മദ് (സിപിഎം). വള്ളിക്കുന്ന്- എം ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), നിസാര്‍ മേത്തര്‍ (പിഡിപി), പ്രവീണ്‍ കുമാര്‍ (ബിഎസ്പി). തിരൂരങ്ങാടി- ഇ ഹംസ (വെല്‍ഫെയര്‍ പാര്‍ട്ടി), നിയാസ് (സ്വതന്ത്രന്‍), മുഹമ്മദ് അരിമ്പ്ര (ഐയുഎംഎല്‍), പി വി ഗീതാ മാധവന്‍ (ബിജെപി), വത്സരാജന്‍ (ബിജെപി). താനൂര്‍ -രസില്‍ നാഥ് (ബിജെപി), അഷ്‌റഫ് (വെല്‍ഫെയര്‍ പാര്‍ട്ടി). തിരൂര്‍- സഹദേവന്‍ (സ്വതന്ത്രന്‍), ദേവിദാസന്‍ (ബിജെപി), മുഹമ്മദ് അലി (ഐയുഎംഎല്‍) . തവനൂര്‍- പി ഇഫ്തികാറുദ്ദീന്‍ (ഐഎന്‍സി), പി മുഹമ്മദ് (വെല്‍ഫെയര്‍ പാര്‍ട്ടി). പൊന്നാനി- ഷക്കീര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)
Next Story

RELATED STORIES

Share it