Pathanamthitta local

നാലര വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസിയെ അറസ്റ്റ് ചെയ്തു

അടൂര്‍: നാലര വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം കുന്നിട മണ്ണാറ്റൂര്‍ അജയ് നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന അരുണി (20) നെയാണ് സിഐ എംജി സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ടിവി കാണാനെത്തിയ ബാലികയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ബാലികയ്ക്ക് മൂത്രമൊഴിക്കുന്നതു സംബന്ധിച്ച പ്രശ്‌നത്തിന് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്.
Next Story

RELATED STORIES

Share it