നാറ്റോ റഷ്യയുമായി യുദ്ധത്തിന് ശ്രമിക്കുന്നു: ജര്‍മനി

ബെര്‍ലിന്‍: നാറ്റോ റഷ്യയുമായി അനാവശ്യമായി കലഹിക്കുകയാണെന്നും യുദ്ധമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മെയിര്‍. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ നാറ്റോ സൈനിക വിന്യാസം നടത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ഉദ്ധരിച്ച് ജര്‍മന്‍ ദിനപത്രം ബില്‍ഡ് ആണ് ഇത് റിപോര്‍ട്ട് ചെയ്തത്. കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ നടത്തുന്ന സൈനിക പ്രകടനം മേഖലയുടെ സുരക്ഷയെ ചോദ്യംചെയ്യുന്നതും റഷ്യയെ പ്രകോപിപ്പിക്കുന്നതുമാണ്. റഷ്യയുമായി ചര്‍ച്ച നടത്തിയശേഷം കൂടുതല്‍ സഹകരണത്തോടെ സൈനികാഭ്യാസം നടത്തുകയായിരുന്നു വേണ്ടത്- അദ്ദേഹം പറഞ്ഞു. പോളണ്ടിലാണ് നാറ്റോ 10 ദിവസത്തെ സൈനികാഭ്യാസം നടത്തുന്നത്. 31,000 സൈനികരാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it