ernakulam local

നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് പൂര്‍ത്തിയാവും: 43 പേര്‍ പത്രിക നല്‍കി

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് പൂര്‍ത്തിയാവും. ഇന്ന് വൈകീട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഇതുവരെ 114 സ്ഥാനാര്‍ഥികളില്‍ നിന്നുമായി 194 പത്രികകളാണ് വിവിധ മണ്ഡലങ്ങളിലായി ലഭിച്ചിട്ടുള്ളത്. നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. മെയ് രണ്ടിന് വൈകീട്ട് മൂന്നുവരെ പത്രികകള്‍ പിന്‍വലിക്കാം.
ജില്ലയില്‍ ഇന്നലെ 43 സ്ഥാനാര്‍ത്ഥികളില്‍ നിന്നായി 62 സെറ്റ് പത്രികകള്‍ ലഭിച്ചു. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷൗക്കത്ത് അലിയും സ്വതന്ത്ര സ്ഥാനാര്‍ഥി താജുദ്ദീനും അങ്കമാലി മണ്ഡലത്തില്‍ എസ്‌യുസിഐ(സി) സ്ഥാനാര്‍ഥി കാഞ്ചന, സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഷൈജു തട്ടില്‍, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ജെ ബാബു എന്നിവരും പത്രിക സമര്‍പ്പിച്ചു. ആലുവ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായില്‍, ഓള്‍ ഇന്ത്യാ ത്രിണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷംസുദ്ദീന്‍ സി എ, പിഡിപി സ്ഥാനാര്‍ഥി നാസര്‍, സിപിഎം സ്ഥാനാര്‍ഥി വി സലിം എന്നിവരും കളമശ്ശേരി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷെഫീര്‍ വി എം, ഐയുഎംഎല്‍ സ്ഥാനാര്‍ഥി അബ്ദുള്‍ അസീസ് വി കെ, പിഡിപി സ്ഥാനാര്‍ഥി അലിയാര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.
പറവൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഫൈസല്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഷിന്‍സ, സത്യനേശന്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു. വൈപ്പിനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായ ജ്യോതിവാസ്, ഉമര്‍ നഫീസ് എന്നിവരും സിപിഎം സ്ഥാനാര്‍ഥി എസ് ശര്‍മ്മയും പത്രിക സമര്‍പ്പിച്ചു. കൊച്ചി നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായ ആന്റണി, ജയരാജ് കെ എസ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തമ്പി, സിപിഎം സ്ഥാനാര്‍ഥി അനിത തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ഥികളായ വിശ്വംഭരന്‍, മധുസൂധനന്‍ എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥികളായ അയ്യപ്പന്‍, ഗിരീഷ് ബാബു എന്നിവരും പത്രിക സമര്‍പ്പിച്ചു.
എറണാകുളം മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ രൂപേഷ് ജിമ്മിയും തൃക്കാക്കര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സില്‍വി, ബിജെപി സ്ഥാനാര്‍ഥി എസ് സജി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിന്‍സന്റ്, സിപിഎം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോള്‍, ബിജെപി സ്ഥാനാര്‍ഥി രശ്മി സജി എന്നിവരും പത്രിക സമര്‍പ്പിച്ചു.
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന്‍, സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി കുട്ടപ്പന്‍ എന്‍ ഒ,, ബിഡിജെഎസ് സ്ഥാനാര്‍ഥി സുരേഷ്, സിപിഎം സ്ഥാനാര്‍ഥി ഷിജി എന്നിവരും മൂവാറ്റുപുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പി ജെ തോമസ്, പിഡിപി സ്ഥാനാര്‍ഥി അബൂബക്കര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.കോതമംഗലം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളായ ടി യു കുരുവിള, ഷിബു വര്‍ഗീസ്, പിഡിപി സ്ഥാനാര്‍ഥി യഹിയ, എസ്ഡിപിഐ സ്ഥാനാര്‍ഥി അനസ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.സി. സിറിയക് എന്നിവരും പത്രിക സമര്‍പ്പിച്ചു.
തൃക്കാക്കര മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഷാജഹാനും കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 25 ന് ഇരുപത്തിയെട്ട് സ്ഥാനാര്‍ഥികളില്‍ നിന്നുമായി 62 പത്രികകളും 26ന് പത്ത് സ്ഥാനാര്‍ഥികളില്‍ നിന്നുമായി പതിനാല് പത്രികകളും 27ന് 33 സ്ഥാനാര്‍ത്ഥികളില്‍ നിന്നുമായി 56 പത്രികകളും 28ന് 43 സ്ഥാനാര്‍ത്ഥികളില്‍ നിന്നുമായി 62 പത്രികകളുമടക്കം ഇതുവരെ 194 പത്രികകള്‍ ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it