നാമനിര്‍ദേശ പത്രികകള്‍ തള്ളണമെന്ന് ആവശ്യം

കൊച്ചി: പിറവം നിയോജകമണ്ഡലം സ്ഥാനാര്‍ഥികളായ അനൂപ് ജേക്കബിന്റെയും എം ജെ ജേക്കബിന്റെയും നാമനിര്‍ദേശ പത്രികകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടി പ്രസിഡന്റ് സുരേഷ് ജോര്‍ജ് തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ വരണാധികാരിക്കും പരാതി നല്‍കി. മണിമലക്കുന്ന് ദി റൂറല്‍ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍ എന്ന നിലയില്‍ ഇരുവരും രജിസ്‌ട്രേഷന്‍ വകുപ്പിനു നല്‍കേണ്ട 16,000 രൂപയും റവന്യൂ വകുപ്പിനു നല്‍കേണ്ട 60 രൂപയും കുടിശ്ശിക വരുത്തിയത് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു എന്നാണു പരാതി.
ഇടതു-വലത് രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന നഗ്നമായ നിയമലംഘനവും കെടുകാര്യസ്ഥതയും അധികാര കേന്ദ്രങ്ങളെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുകയാണെന്നും അതിനാല്‍ ഇവരുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളണമെന്നും പരിസ്ഥിതി പ്രവര്‍ത്തകരായ വര്‍ഗീസ് പുല്ലുവഴി, ജോണ്‍ പെരുവന്താനം എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it