kozhikode local

നാദാപുരത്ത് പോളിങ് സമാധാനപരം

നാദാപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അങ്ങിങ്ങ് നടന്ന ചില സംഘര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നാദാപുരം മേഖലയില്‍ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. കനത്ത സുരക്ഷാസംവിധാനങ്ങളൊരുക്കിയിരുന്ന മണ്ഡലത്തില്‍ ഇരിങ്ങണ്ണൂര്‍, ജാതിയേരി, നിട്ടൂര്‍, ഇയ്യങ്കോട് എന്നിവിടങ്ങളിലാണ് ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജാതിയേരി കല്ലുമ്മലില്‍ വോട്ടെടുപ്പിന് ശേഷം എല്‍ഡിഎഫ് ബൂത്ത് എജന്റിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. ജാതിയേരി എംഎല്‍പി സ്‌കൂളിലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് മഹേഷ്, പ്രവര്‍ത്തകരായ ലിനീഷ്, ശശി, ജിതേഷ് എന്നിവരെ മര്‍ദ്ദനമേറ്റ നിലയില്‍ നാദാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിനാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഇരിങ്ങണ്ണൂര്‍ വെസ്റ്റ് എല്‍പിസ്‌കൂളില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സജീവന്‍, സുരേഷ് എന്നിവര്‍ക്ക് പരുക്കേറ്റു.
കക്കട്ടിനടുത്ത നിട്ടുരില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു. കല്ലാച്ചി ചീറോത്ത് എംഎല്‍പി സ്‌കൂള്‍ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ഉടലെടുത്ത സംഷം പോലിസ് ഇടപെട്ട് പരിഹരിച്ചു.
Next Story

RELATED STORIES

Share it