malappuram local

നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ പെരിഞ്ചേരി സ്വദേശിയെ സൗദിയില്‍ കാണാതായി

താനാളൂര്‍: പെരിഞ്ചേരി സ്വദേശിയും സൗദിയിലെ അല്‍ഖുറിയാത്തില്‍ ജോലി ചെയ്തു വന്ന പൊടിയേങ്ങല്‍ സൈതലവിയുടെ മകന്‍ ഖലീഫ (24)യെ സൗദിയില്‍ കാണാതായി. ഈ മാസം നാലിന് രാവിലെ ഒന്‍പത് മണിക്കാണ് ഖലീഫയെ കാണാതായത്. അന്നേ ദിവസം നാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയതായിരുന്നു. റൂമില്‍ പെട്ടികളും മറ്റു രേഖകളുമെല്ലാം ഒരുക്കിവെച്ചു. മുടിവെട്ടിക്കാന്‍ പുറപ്പെട്ടതായിരുന്നു. പിന്നീട് ഖലീഫയെ കുറിച്ചു യാതൊരു വിവരവുമില്ല.
നാലു വര്‍ഷമായി ഈ യുവാവ് സൗദിയില്‍ ഒരു കടയില്‍ ജോലി ചെയ്തുവരികയാണ്. ഇദ്ദേഹത്തിനു എന്തു സംഭവിച്ചു എന്നറിയാതെ സൗദിയിലെ സുഹൃത്തുക്കളും നാട്ടിലുള്ളവരും വിഷമിക്കുകയാണ്.
ശനിയാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തുമെന്നു കരുതിയിരുന്നതാണ്. ആകാംക്ഷയോടെ കാത്തിരുന്ന വീട്ടുകാര്‍ക്ക് മകനെ കാണാനില്ലെന്ന വാര്‍ത്തയാണ് കേള്‍ക്കാനിടയായത്. സൗദി എമ്പസിയിലും മറ്റും പരാതി നല്‍കിയിട്ടുണ്ട്. മാതാവ് കുഞ്ഞീമ. സഹോദരന്‍: സലീം. യുവാവിനെ കുറിച്ച് അന്വേഷണം നടത്തണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it