Sports

നാട്ടിലും കൊമ്പന്‍മാര്‍ മുട്ടുമടക്കി

നാട്ടിലും കൊമ്പന്‍മാര്‍ മുട്ടുമടക്കി
X

islഗോള്‍രഹിത ആദ്യപകുതിക്കു ശേഷമാണ് മഞ്ഞപ്പടയെ നിശബ്ധരാക്കി സ്വന്തം തട്ടകത്തില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ കുട്ടികള്‍ വിജയനൃത്തമാടിയത്. 87ാം മിനിറ്റില്‍ ഘാന സ്‌ട്രൈക്കര്‍ റിച്ചാര്‍ഡ് ഗാഡ്‌സെയാണ് ഡല്‍ഹിയുടെ വിജയഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയാണ് ഗാഡ്‌സെ ഡല്‍ഹിയുടെ ഹീറോയായത്. ഫ്‌ളോറെന്റ് മലൂദയുടെ മനോഹരമായ ക്രോസ് ഉജ്ജ്വല ഹെഡ്ഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെ കാഴ്ചക്കാരനാക്കി ഗാഡ്‌സെ വലയിലെത്തിക്കുകയായിരുന്നു. മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഡല്‍ഹി ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു. ടൂര്‍ണമെന്റി ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്. നേരത്തെ കൊല്‍ക്കത്തയോട് അവരുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയമേറ്റുവാങ്ങിയിരുന്നു. ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയും.


ഹാട്രിക്ക് വിജയവുമായി ഡല്‍ഹിയുടെ തിരിച്ചുവരവ്കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോയ ഡല്‍ഹി ഇത്തവണ ബ്രസീലിയന്‍ മു ന്‍ സ്റ്റാര്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ കീഴില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തികൊണ്ടിരിക്കുന്ന ത്. സീസണിലെ ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ഡല്‍ഹി പിന്നീടുള്ള മൂന്നു മല്‍സരങ്ങളി ല്‍ വെന്നിക്കൊടി നാട്ടി ശക്തമായ തിരിച്ചുവരവ് നടത്തികൊണ്ടിരിക്കുകയാണ്. മൂന്നാം ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് കയറുക യും ചെയ്തു.


സചിനെത്തിയിട്ടും ബ്ലാസ്റ്റാവാതെ കേരളംടീമുടമയും ക്രിക്കറ്റ് ഇതിഹാസവുമായ സചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിധ്യമുണ്ടായിട്ടും ബ്ലാസ്‌റ്റേഴ്‌സിന് വിജയവഴിയി ല്‍ തിരിച്ചെത്താന്‍ സാധിച്ചില്ല. തുടക്കത്തില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതും ടീം കോച്ച് പീറ്റര്‍ ജോണ്‍ ടെയ്‌ലറിന്റെ തന്ത്രങ്ങള്‍ പാളിയതും ബ്ലാസ്റ്റേഴ്‌സിനെ തിരിഞ്ഞുകുത്തുകയായിരുന്നു. ആദ്യ മല്‍സരത്തിനു ശേഷം മലയാളി താരം മുഹമ്മദ് റാഫിയോടും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജോസു കുര്യാസിനോടും കോച്ച് തുടരുന്ന അയിത്തം ഇന്നലെയും തുടര്‍ന്നത് ബ്ലാസ്‌റ്റേഴ്‌സിന് വിനയായി. ആദ്യ മല്‍സരത്തില്‍ ഇരുവരും ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സ്‌കോര്‍ ചെയ്തിരുന്നു.  ഇന്നലെ സബ്‌സ്റ്റിറ്റിയൂട്ടായി കളി കണ്ടിരിക്കാനായിരുന്നു ഇരവരുടെയും യോഗം. കൊച്ചിയി ല്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും 60,000ത്തോളം കാണികളെത്തിയിരുന്നു.


നിരാശപ്പെടുത്തി മര്‍ച്ചേനപരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സ്പാനിഷ് മു ന്‍ ഡിഫന്‍ഡറും ബ്ലാസ്റ്റേഴ്‌സ് മാര്‍ക്വി താരവുമായ കാര്‍ലോസ് മര്‍ച്ചേന ഇന്നലെ ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, താരത്തില്‍ നിന്ന് പ്രതീക്ഷച്ചതെല്ലാം വെറുതയാവുന്ന കാഴ്ചയാണ് ഇന്നലെ കൊച്ചിയില്‍ കണ്ടത്. ആദ്യപകുതിയില്‍ ഇഞ്ചോടിഞ്ച്കളിയുടെ ഒന്നാംപകുതിയി ല്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നി ല്‍ക്കുന്ന പ്രകടനമാണ് നടത്തിയത്. ഇരു ടീമിനും ഗോളിനുള്ള മികച്ച അവസരങ്ങള്‍ ആദ്യപകുതിയില്‍ തന്നെ ലഭിച്ചിരുന്നു.


ഗോളിനുള്ള ആദ്യ അവസരം വീണുകിട്ടിയത് ബ്ലാസ്‌റ്റേഴ്‌സിനാണ്. ഒന്നാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കാവിന്‍ ലോബോയുടെ ഷോട്ട് ഡല്‍ഹിയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ ആന്റോ ണിയോ ഡോബ്ലസ് സാന്റാന അനായാസം കൈയ്യിലൊതുക്കി. ആ ഷോട്ട് ഗോളായിരുന്നെങ്കില്‍ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കേ ഇതാ വരുന്നു ഒരു സുവര്‍ണാവസരം. കളിയുടെ 90ാം മിനിറ്റില്‍ വിനീതിനാണ് സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചത്. എന്നാല്‍, വിനീതിന്റെ ലക്ഷ്യത്തിലേക്കുള്ള ഷോട്ട് ഡല്‍ഹി ഗോളി തകര്‍പ്പന്‍ സേവിലൂടെ കുത്തിയകറ്റി. അതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില മോഹവും പൊളിഞ്ഞു.

Next Story

RELATED STORIES

Share it