Kottayam Local

നാട്ടിലാകെ ഫഌക്‌സ് മാലിന്യം നിറയുന്നു

ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ പ്രചാരണത്തിനിറക്കിയ ഫഌക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍. മുന്നണി സ്ഥാനാര്‍ഥികളും, സ്വതന്ത്രരും ഉള്‍പ്പെടെ ഗ്രാമനഗരവിത്യാസമില്ലാതെ പ്രചാരണത്തിനായി ജില്ലയില്‍ തന്നെ 8000 മുതല്‍ 10000 ടണ്ണോളം ഫഌക്‌സ് ഉപയോഗിച്ചിട്ടുണ്ട്. പുനചംക്രമണം ചെയ്യാന്‍ സാധിക്കാത്ത ഫഌക്‌സുകള്‍ പരിസ്ഥിതിക്ക് വന്‍ വിപത്താണ് വിതയ്ക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കുശേഷം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്കിലും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ എടുത്തുമാറ്റിയിരുന്നു.
എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും നിരത്തുകളില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ കാണാം. ഇത്തവണ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി കക്ഷികള്‍ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളാണ് ചെറിയ കവലകളില്‍ പോലും പരസ്യ കമ്പനികള്‍ മുഖേന സ്ഥാപിച്ചത്. മണ്ണില്‍ വര്‍ഷങ്ങളോളം കിടന്നാലും ഫഌക്‌സ് നശിക്കില്ല. ഇത് പരിസ്ഥിതിക്കും പല രോഗങ്ങള്‍ക്കും കാരണമാവും. ഫള്ക്‌സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന മഷി മാരക രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നു. ഫഌക്‌സ് നിരോധനത്തിന് മുമ്പ് തീരുമാനിച്ചെങ്കിലും നടപ്പായില്ല. തുണിബാനര്‍, ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള പരമ്പരാഗത രീതികളും പരിസ്ഥിതി സൗഹൃദ പരവുമായി പ്രചാരണ മാര്‍ഗങ്ങള്‍ നില നില്‍ക്കെയാണ് പരിസ്ഥിതിക്ക് ഇണങ്ങാത്ത ഫഌക്‌സ് മാലിന്യം നാട്ടില്‍ കുന്നുകൂടുന്നത്.
Next Story

RELATED STORIES

Share it