thrissur local

നാടെങ്ങും ലഹരിക്കെതിരേ കൈകോര്‍ത്തു

ചാവക്കാട്: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും ലഹരി വിരുദ്ധ റാലികളും ബോധവല്‍ക്കരണ ക്ലാസുകളും നടന്നു. സംസ്ഥാന എക്‌സൈസ് വകുപ്പിന്റേയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റേയും നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് തല ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന സൈക്കിള്‍ റാലി ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഫഌഗ് ഓഫ് ചെയ്തു. വാടാനപ്പള്ളി റെയ്ഞ്ച് എക്‌സൈസ് സിഐ എ ജിജിപോള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചാവക്കാട് അസി. എക്‌സൈസ് ഇന്‍സ്‌പെകടര്‍ കെ എം അബ്ദുല്‍ ജമാല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കാരണ ക്ലാസ് എടുത്തു.
വാടാനപ്പള്ളി എക്‌സൈസ് സിഐ കെ പ്രദീപ്കുമാര്‍, ചാവക്കാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ജെ തോമസ്, വാടാനപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം നൗഷാദ്, പഞ്ചായത്ത് അംഗം കെ കെ രവീന്ദ്രന്‍, ഫാ. കുര്യന്‍ കട്ടാംകോട്ടില്‍, രവി പനക്കല്‍, വി ജെ ജറീസ സംസാരിച്ചു. അകലാട് ബദര്‍പള്ളി വി വണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാംപിന് തുടക്കമായി. ക്യാംപിനോടനുബന്ധിച്ച നടന്ന റാലി വടക്കേകാട് എസ് ഐ പി കെ രോഹിത്തും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്തും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് കെ സി അബു നേതൃത്വം നല്‍കി.
സലീം കുന്നമ്പത്ത്, ഫാസില്‍ ആലത്തയില്‍, സലാം കോഞ്ചാടത്ത്, അഷ്‌ക്കര്‍ കൂളിയാട്ട്, സുഹൈല്‍ കോഞ്ചാടത്ത് സംസാരിച്ചു. പ്ലക്കാര്‍ഡുകളും ബാനുറകളുമേന്തി നിരവധി പേര്‍ റാലിയില്‍ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചൊല്ലിയായിരുന്നു റാലി. ലഹരിവിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ ജ്വാല തെളിയിച്ച ചങ്ങാടം കുണ്ടുകടവ് കാളമന കായലില്‍ ഒഴുക്കിയാണ് വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചത്.
ഒരുമനയൂര്‍ ഇസ്‌ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു വേറിട്ട രീതിയിലുള്ള ഈ ലഹരി വിരുദ്ധദിനാചരണം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ജെ തോമസ് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ റാലി ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ വി അബ്ദുല്ലമോന്‍ മൊയ്‌നുദ്ദീന്‍, ലീന സജീവന്‍, ഹാരിഫ്, എം പത്മജ, നിഷ ഫ്രാന്‍സീസ്, സഹല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it