നാടുകടത്തലിനെതിരേ ആസ്‌ത്രേലിയയില്‍ പ്രതിഷേധം

സിഡ്‌നി: അഭയാര്‍ഥികളെ നാടുകടത്താനുള്ള ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറി.
സര്‍ക്കാറിന്റെ അഭയാര്‍ഥി നയത്തിനെതിരേ അഭയകേന്ദ്രം നടത്തിപ്പുകാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാവെ അഭയാര്‍ഥികളെ 72 മണിക്കൂറിനകം നാടുകടത്തുമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാന ഭരണാധികാരികള്‍ പ്രധാനമന്ത്രി മല്‍കോം ടേണ്‍ബുള്ളിനെ കണ്ടിരുന്നു. നാടുകടത്തല്‍ നടപടികള്‍ തുടര്‍ന്നാല്‍ 37 ഓളം നവജാതശിശുക്കളും അയല്‍ ദ്വീപുകളില്‍നിന്നു വൈദ്യസഹായത്തിനെത്തിയവരും രാജ്യംവിടേണ്ടിവരും.
Next Story

RELATED STORIES

Share it