Idukki local

നാടന്‍ തോക്കുമായി അറസ്റ്റില്‍

അടിമാലി: നാടന്‍ തോക്കുമായി ഒരാളെ അറസ്റ്റ് ചെയ്തു. രാജകുമാരി ഖജനാപ്പാറ സ്വദേശി കണ്ണശേരി സജീവ(47)നാണ് അറസ്‌ററിലായത്. രാജാക്കാട് പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പ്രദേശത്തെ തോട്ടങ്ങളില്‍ വ്യാപകമായി നായാട്ടു നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വനപാലകരും പ്രദേശത്ത് അന്വേഷണം നടത്തി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ വനപാലകര്‍ക്കായില്ല.
Next Story

RELATED STORIES

Share it